കടുവയില്‍ നായകനെക്കാള്‍ വലിയ വില്ലനോ ?വിവേക് ഒബ്‌റോയി ഇനി എത്ര നാള്‍ കൂടി കേരളത്തില്‍ ?പാക്കപ്പ് പറയാന്‍ നടനും ഉണ്ടാകും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജനുവരി 2022 (09:56 IST)

'കടുവ' ചിത്രീകരണം അവസാനഘട്ടത്തില്‍. അവസാനത്തെ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് വെച്ചാണ്. ഈ മാസം അവസാനത്തോടെ ടീം തിരുവനന്തപുരത്തേക്ക് തിരിക്കും. അതിനുമുമ്പ് എറണാകുളത്തെ ഷെഡ്യൂള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രതിനായക വേഷത്തിലെത്തുന്ന എത്തുന്ന വിവേക് ഒബ്‌റോയുടെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും.
ജനുവരി 15 ന് അദ്ദേഹം എറണാകുളത്ത് എത്തും. പതിനെട്ടാം തീയതി വരെ വിവേക് ഒബ്‌റോയി ഇവിടെ ഉണ്ടാകും. എറണാകുളത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ മുംബൈയിലേക്ക് പോകും. പാക്കപ്പ് ഷെഡ്യൂളിനായി ഈ മാസം അവസാനം തിരുവനന്തപുരത്തേക്ക് വീണ്ടും വിവേക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :