'കടുവ' ചിത്രീകരണം അവസാനഘട്ടത്തില്‍, ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രം

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജനുവരി 2022 (10:00 IST)

ചിത്രീകരണ തിരക്കില്‍ തന്നെയാണ് പൃഥ്വിരാജ്. വളരെ വേഗത്തില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗ് വൈകാതെ തന്നെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 70 ദിവസത്തെ ഷെഡ്യൂളാണ്.കഴിഞ്ഞദിവസം
ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :