'ജോ ആന്‍ഡ് ജോ' ടീം വീണ്ടും,നിഖില- മാത്യു തോമസ്-നസ്ലന്‍ ഒന്നിക്കുന്ന 18+

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ജനുവരി 2023 (10:33 IST)
'ജോ ആന്‍ഡ് ജോ' ടീം വീണ്ടും ഒന്നിക്കുന്നു.മാത്യു തോമസ്,നസ്ലന്‍,നിഖില വിമല്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് 18+ എന്ന് പേരിട്ടു.

സംവിധായകനും രവിനേഷ് നാദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വീണ്ടും ഇതേ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആയതില്‍ സന്തോഷം നിഖില പങ്കുവച്ചു. നടന്‍ ബിനു പപ്പുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു.ഫലൂഡ &റീല്‍സ് മാജിക് എന്ന ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാത്യു തോമസ്, നസ്‌ലെന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ വലിയ വിജയമായി മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :