അനുബന്ധ വാര്‍ത്തകള്‍
- 'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്
- മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് റിലീസ്' , പൃഥ്വിരാജിന്റെ 'ഭ്രമം' ഒക്ടോബറില്‍ പ്രേക്ഷകരിലേക്ക്
- അഞ്ചുവയസുള്ള പെൺകുട്ടി മരിച്ചു : നിപ്പ ലക്ഷണങ്ങളെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക്
- പഠനത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും; ആശയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
- ശനിയാഴ്ചത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കും
'ജനഗണ മന' ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മംത മോഹന്‍ദാസ്, ചിത്രങ്ങള്‍
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണ മന' ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി.'ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ഈ ഷെഡ്യൂളില്‍ മംമ്ത മോഹന്‍ദാസും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു താരം ചിത്രീകരണത്തിനായി എത്തിയത്. ഇനിയും കുറച്ചു ഭാഗങ്ങള്‍ കൂടി ടീമിന് ചിത്രീകരിക്കേണ്ടത് ഉണ്ട്.അത് ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.