ധനുഷിന്റെ 'ജഗമേ തന്തിരം' ട്രെയിലറിന് വന്‍ വരവേല്‍പ്പ്, ശക്തമായ വേഷത്തില്‍ ജോജു ജോര്‍ജ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (10:29 IST)

ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജഗമേ തന്തിരം' ട്രെയിലര്‍ എത്തി. ആവേശമുണര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍ എടുത്തു പറയാനുള്ളത്. ജോജു ജോര്‍ജ് ശക്തമായ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. നടി ഐശ്വര്യ ലക്ഷ്മിയും തന്റെ റോള്‍ ഭംഗിയായി ചെയ്തുവെന്ന് തോന്നുന്നു. ഇനി നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 18 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ്.

കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സഞ്ചന നടരാജനാണ് മറ്റൊരു നായിക.റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :