അനുബന്ധ വാര്‍ത്തകള്‍
- സൗബിന്‍ ഷാഹിറിന്റെ പോസ്റ്റിന് മലയാളത്തില്‍ ചോദ്യവുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ, 'ഇരുള്‍' റിലീസിനൊരുങ്ങുന്നു !
- ഫഹദ് ഫാസിലിന്റെ ഇരുള്‍ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ,ഏപ്രില്‍ രണ്ടിന് റിലീസ്!
- ഫഹദ് വീട്ടില്‍ വിശ്രമത്തില്‍, പുതിയ വിവരങ്ങള്‍ പങ്കുവെച്ച് നസ്രിയ
- ഫഹദ് ഫാസിലിന്റെ 'ജോജി' ഒ.ടി.ടി റിലീസിന് ?
- ഫഹദ് ഫാസില്‍ സംവിധായകന് രഞ്ജിത്തിനൊപ്പം ഒന്നിക്കുന്നു, പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു
റിലീസിനൊരുങ്ങി ഫഹദ്-സൗബിന്‍ ചിത്രം 'ഇരുള്‍', ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സില്‍
സൗബിനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുള്‍. നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫഹദും സൗബിനും കൂടാതെ ദര്‍ശന രാജേന്ദ്രനും ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നുണ്ട്. വസ്ത്രധാരണത്തില്‍ നിന്നുതന്നെ കഥാപാത്രങ്ങളുടെ സ്വഭാവം ഏകദേശം മനസ്സിലാക്കാം.നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് പുറത്തിറങ്ങിയ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇരുള്‍.നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.