ഫഹദ് ഫാസിലിന്റെ 'ജോജി' ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (15:12 IST)

ഫഹദ് ഫാസിലിന്റെ 'ജോജി' ഒ.ടി.ടി റിലീസിന്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമ അടുത്തമാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരന്‍ ആയിട്ടായിരിക്കും ഫഹദ് എത്തുന്നത്.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :