ശ്രീനിവാസനൊപ്പം ഹരീഷ് കണാരന്‍, 'കുരുത്തോല പെരുന്നാള്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (15:05 IST)

ശ്രീനിവാസനും ഹരീഷ് കണാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുരുത്തോല പെരുന്നാള്‍'. സിനിമയുടെ പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ അമ്മയുടെ പുതിയ ഓഫീസില്‍ വെച്ച് നടന്നു.ശ്രീനിവാസന്‍, ഇടവേള ബാബു, ബിനു അടിമാലി , ബിബിന്‍ ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. ഇനി അങ്ങോട്ട് ആഘോഷം മാത്രം എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങിയ ചിത്രം റൊമാന്‍സ്-കോമഡി ഈ വിഭാഗത്തില്‍ പെടുന്നതാണെന്ന് സംവിധായകന്‍ ഡി കെ ദിലീപ് വെളിപ്പെടുത്തി.

ജാസ്സി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒരു ഗാനരംഗത്ത് ജാസ്സി പ്രത്യക്ഷപ്പെടുമെന്നും സംവിധായകന്‍ പറഞ്ഞു. ബി കെ ഹരിനാരായണനാണ് സിനിമയ്ക്ക് ഗാനങ്ങള്‍ രചിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :