1. വിനോദം
  2. സിനിമ
  3. അണിയറ
  4. Hari Hara Veera Mallu Teaser

പവന്‍ കല്യാണിന്റെ 'ഹരി ഹര വീര മല്ലു' വരുന്നു, ടീസര്‍ ശ്രദ്ധ നേടുന്നു

പവന്‍ കല്യാണ്‍
പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ നായകനായെത്തുന്ന 'ഹരിഹര വീര മല്ലു' ഫസ്റ്റ് ലുക്കും ടീസറും ശ്രദ്ധ നേടുകയാണ്. 2 മില്യണ്‍ ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. 150 കോടിയോളം ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ഇതിഹാസ നായകനായാണ് നടന്‍ എത്തുന്നത്.തെലുങ്കിനു പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. നിധി അഗര്‍വാളാണ് നായിക.
 
ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. 40 ശതമാനത്തോളം ചിത്രീകരണം ഇതിനകം കഴിഞ്ഞു. ജൂലൈ മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2022ലെ സംക്രാന്തി നാളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.മെഗാ സൂര്യ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു. ജ്ഞാനശേഖര്‍ വി എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം എം കീരവാനി ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അടുത്ത ലേഖനം
വിക്രമിന്റെ ഗ്യാങ്സ്റ്റര്‍ ത്രില്ലറില്‍ ബോബി സിംഹയും, 'ചിയാന്‍ 60' ഒരുങ്ങുന്നു