അനുബന്ധ വാര്‍ത്തകള്‍
- പോലീസ് യൂണിഫോമില്‍ ദുല്‍ഖര്‍ സല്‍മാന്‍,റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
- മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു,ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
- ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് നടി മൃണാള്‍ താക്കൂര്‍, ബഹുഭാഷ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍
- 'അതേ വികാരം','ദി പ്രീസ്റ്റ്' ടീസറിന് ദുല്‍ഖര്‍ നല്കിയ കമന്റ് ഏറ്റെടുത്ത് യൂട്യൂബ് ഇന്ത്യ !
- 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'നെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാകും, സംവിധായകന് ദേസിംഗ് പെരിയസാമിയിലെ പ്രതിഭയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
പോലീസ് യൂണിഫോമില്‍ സ്‌റ്റൈലിഷായി ദുല്‍ഖര്‍ സല്‍മാന്‍,'സല്യൂട്ട്' ഫസ്റ്റ് ലുക്ക് എത്തി
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ഒരു സിനിമയില്‍ മുഴുനീള പോലീസ് ഉദ്യോഗസ്ഥനായി എത്തുകയാണ്. ചിത്രത്തിലെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് നടന്‍. സല്യൂട്ട് എന്നാണ് പുതിയ ദുല്‍ഖര്‍ ചിത്രത്തിന്റെ പേര്. 'ഗെയിം അവസാനിപ്പിക്കുക.
ലജ്ജാകരമാംവിധം, ''സല്യൂട്ട്'' എന്ന ഞങ്ങളുടെ ഏറ്റവും പുതിയ സിനിമയില്‍ ഞാന്‍ എന്നെത്തന്നെ അവതരിപ്പിക്കുന്നു'-ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
പോലീസ് യൂണിഫോമില്‍ സ്‌റ്റൈലിഷായാണ് നടനെ കാണാനാകുന്നത്. കാക്കി അണിഞ്ഞ് ബൈക്കിനു മുകളില്‍ ഇരിക്കുന്ന താരത്തിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അതേസമയം ചിത്രീകരണം പുരോഗമിക്കുകയാണ്. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.അസ്ലം കെ. പുരയില്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അടുത്ത ലേഖനം