അനുബന്ധ വാര്‍ത്തകള്‍
- ജയസൂര്യയുടെ സര്‍പ്രൈസ് ഫോണ്‍ കോള്‍, സന്തോഷത്തില്‍ തിങ്കളാഴ്ച നിശ്ചയം നടന്, വീഡിയോ
- കോളേജ് പയ്യന്, ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലമായിരുവെന്ന് ജയസൂര്യ
- 5 സംസ്ഥാന അവാര്‍ഡുകള്‍, പുരസ്കാര നേട്ടത്തില്‍ മുന്നില്‍ 'സൂഫിയും സുജാതയും', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- അവസാന റൗണ്ടിൽ ഫഹദും ബിജു മേനോനുമായി മത്സരം, ഒടുവിൽ മികച്ച നടനായി ജയസൂര്യ
- ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്കാരം നേടി നിത്യ മാമന്, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്
5 വര്‍ഷത്തിനുശേഷം കുഞ്ചാക്കോ ബോബനൊപ്പം ജയസൂര്യ, ചിരിപ്പിക്കാന്‍ 'എന്താടാ സജി' വരുന്നു, വീഡിയോ
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. അണിയറയില്‍ ഒരു ചിരി ചിത്രം തന്നെ ഒരുങ്ങുന്നുണ്ട്.എന്താടാ സജി പേരിട്ടിരിക്കുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ചു. സജിയായി കുഞ്ചാക്കോ ബോബന് വേഷമിടും എന്നാണ് കേള്‍ക്കുന്നത്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വൈകാതെ തന്നെ ചിത്രീകരണം തുടങ്ങും.
ജേക്സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന് കൂട്ടുകെട്ട്. ഗുലുമാല്, 101 വെഡ്ഡിംഗ്101 സ്കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.