1. വിനോദം
  2. സിനിമ
  3. അണിയറ
  4. Djibouti movie

റിലീസ് പ്രഖ്യാപിച്ച് ജിബൂട്ടി , മേക്കിങ് വീഡിയോ പുറത്ത്

അമിത് ചക്കാലക്കല്‍
ഡിസംബര്‍ 10ന് തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ജിബൂട്ടി.ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായി നിര്‍മ്മിച്ച പ്രണയ ചിത്രമാണിത്. ഇപ്പോഴിതാ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
ഇടുക്കിയില്‍ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. പഞ്ചാബ് കാരിയായ ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക.
കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത് മഗ്ഗു,അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,അഞ്ജലി നായര്‍, ജയശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.ദീപക്‌ദേവാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
എനിക്ക് പെട്ടെന്ന് മൂഡ് സ്വിങ് വരും, അപ്പോഴെല്ലാം ഒപ്പം നിന്നത് അവളാണ്; ലിഡിയയെ കുറിച്ച് ടൊവിനോ