1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tovino Thomas

'ഇമ്മിണി ബല്യ ഒന്ന്', ടോവിനോയ്ക്ക് ഇന്ന് ഏഴാം വിവാഹ വാര്‍ഷികം

Tovino Thomas
നടന്‍ ടോവിനോ തോമസും ഭാര്യ ലിഡിയയും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം.2014ലായിരുന്നു ഇരുവരും വിവാഹിതരായത്.ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞുകൊണ്ട് തന്റെ കൊച്ചു കുടുംബചിത്രം അദ്ദേഹം പങ്കുവെച്ചു. 
ടോവിനോയ്ക്ക് ഇസ എന്നുപേരായ മൂത്ത മകളും തഹാന്‍ എന്നു പേരിട്ടിരിക്കുന്ന മകനുമുണ്ട്.2020 ജൂണ്‍ ആറിനാണ് നടന്‍ രണ്ടാമതും അച്ഛനായത്. 
ആറാം വിവാഹ വാര്‍ഷികം കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചു കൊണ്ടാണ് നടന്‍ ആഘോഷിച്ചത്.