പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 88ശതമാനം മരണ സാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ് പടരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (12:24 IST)
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 88ശതമാനം മരണ സാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ് പടരുന്നു. ഗിനിയയിലെ തെക്കന്‍ ഗ്വാക്കെഡോ പ്രവിശ്യയില്‍ ഈ മാസം രണ്ടിന് മരണപ്പെട്ട ഒരാളുടെ ശരീരത്തിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. അതിവേഗം പടര്‍ന്നുപിടിക്കുന്ന വൈറസാണിതെന്നും 88ശതമാനം മരണനിക്കിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

എബോള വൈറസിന് സമാനമായ വൈറസാണിത്. വവ്വാലുകളില്‍ നിന്നാണ് ഇവ പടരുന്നത്. വൈറസ് ശരീരത്തിലെത്തി മൂന്നുമുതല്‍ ഒമ്പതു ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമായി തുടരുന്നത്. പനി, തലവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :