വവ്വാലിൽ നിന്നും മാർബർഗ് വൈറസ്, മരണ നിരക്ക് 88 ശതമാനം: ആശങ്കയിൽ ആഫ്രിക്ക

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (14:32 IST)
പടിഞ്ഞാറാൻ ആഫ്രിക്കയെ ആശങ്കപ്പെടുത്തി എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തു. ഗിനിയയിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.

ഈ വൈറസ് ബാധ ബാധിക്കുന്ന 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാവുന്നതാണ് എന്നതാണ് വൈറസിനെ അപകടകാരിയാക്കുന്നത്. എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ് ഈ വൈറസ്. വവ്വാലിൽ നിന്നും മനുഷ്യരിലേക്കെത്തിയാൽ രക്തം, മറ്റ് ശരീര ദ്രവങ്ങൾ എന്നിവയിലൂടെ ഇത് മറ്റുള്ളവരിലേക്ക് പകരും. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് ഈ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്.

ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസം കഴിയുമ്പോഴാണ് പ്ഉതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം എ‌മ്പോള ബാധയിൽ 12 പേരാണ് ഗിനിയയിൽ മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :