ബാബു ആന്റണിയുടെ ക്രിസ്മസ് സമ്മാനം, 'ദ ഗ്രേറ്റ് എസ്‌കേപ്' പുതിയ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (14:27 IST)

ബാബു ആന്റണി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗ്രേറ്റ് എസ്‌കേപ്.സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോക നായകനായ ബോബായായി ബാബു ആന്റണി എത്തും.പൂര്‍ണമായും യുഎസിലാണ് സിനിമ ഷൂട്ട് ചെയ്തത് .

ചിത്രത്തിന്റെ ആദ്യ ടീസര്‍ ഡിസംബര്‍ 25ന് ബാബു ആന്റണിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വരും.
ഹോളിവുഡ് താരങ്ങളും സിനിമയില്‍ ഉണ്ടാകും. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ആഗോളതലത്തില്‍ മൊഴിമാറ്റ ചിത്രം ചിത്രമായി റിലീസ് ചെയ്യാനു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്.


രഞ്ജിത് ഉണ്ണി ചിത്രത്തിനായി സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍.സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :