1. വിനോദം
  2. സിനിമ
  3. അണിയറ
  4. Bro Daddy location stills

പൃഥ്വിരാജിന്റെ ബ്രോ ഡാഡിയായി മോഹന്‍ലാല്‍, പുത്തന്‍ ലൊക്കേഷന്‍ ചിത്രം

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം. മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ പുതിയ ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നു കഴിഞ്ഞു. ഇപ്പോഴിതാ ബ്രോ ഡാഡി ലൊക്കേഷന്‍ ഓര്‍മ്മകള്‍ ഓരോന്നായി പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലിക സുകുമാരന്‍ എന്നിവര്‍ ഒരുമിച്ചുള്ള ഒരു ലൊക്കേഷന്‍ ചിത്രം കൂടി പുറത്തുവന്നു.  
 
മോഹന്‍ലാല്‍ 12ത് മാന്‍ ടീമിനൊപ്പം ചേര്‍ന്നു. ചിത്രീകരണം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് താരത്തിന്റെ വരവ്. പൃഥ്വിരാജ്-നയന്‍താര ടീമിന്റെ ഗോള്‍ഡ് ചിത്രീകരണം പുരോഗമിക്കുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മദര്‍ തെരേസ അവാര്‍ഡ് സീമ ജി.നായര്‍ക്ക്; ഗവര്‍ണര്‍ സമ്മാനിക്കും