മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ഡിസ്‌നി ഹോട്ട് സ്റ്റാറിന് വിറ്റു ? റിലീസ് ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (08:51 IST)

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആരാധകരില്‍ ആവേശമുണര്‍ത്തുന്ന ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ് സിനിമയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഇനി ആഴ്ചകള്‍ മാത്രം.

ഡിസ്‌നി ഹോട്ട് സ്റ്റാറിന് ചിത്രം വിറ്റു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒ.ടി.ടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.മോണ്‍സ്റ്റര്‍ ഏപ്രില്‍ 8ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് കേള്‍ക്കുന്നത്.

ഉദയകൃഷ്ണയുടെ എക്കാലത്തെയും മികച്ച തിരക്കഥയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും വൈശാഖ് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളാണ് ചിത്രം പറയുന്നതെന്നും സംവിധായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :