കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (16:31 IST)
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആവേശമുണര്‍ത്തുന്ന ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ് സിനിമയെന്ന് സംവിധായകന്‍ വൈശാഖ്.
ഉദയകൃഷ്ണയുടെ എക്കാലത്തെയും മികച്ച തിരക്കഥയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളാണ് ചിത്രം പറയുന്നതെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.
ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.