അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ നായികയാകാന്‍ അദിതി രവി, ജിത്തു ജോസഫ് ചിത്രം 'ട്വെല്‍ത് മാന്‍' വരുന്നു !
- ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും, 'ട്വെല്‍ത് മാന്‍' വരുന്നു
- ആദ്യ ചോയ്സ് മമ്മൂട്ടിയായിരുന്നു, അടൂരിന്റെ ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ സാധിക്കാതെ മോഹന്‍ലാല്‍; സമാന്തര സിനിമകളുടെ തലതൊട്ടപ്പന് എണ്‍പതിന്റെ നിറവില്‍
- ദൃശ്യം തമിഴ് റീമേക്ക് പാപനാശത്തിന് 6 വയസ്സ്, രണ്ടാം ഭാഗം ഉടന്‍ ?
- മിസ്റ്ററി ത്രില്ലറുമായി മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമെത്തുന്നു, പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്ക് മുന്നേ ചിത്രീകരണം ആരംഭിക്കും
മോഹന്‍ലാലിന്റെ ട്വെല്‍ത് മാനില്‍ വന്‍ താരനിര, ആവേശത്തില്‍ ശിവദയും പ്രിയങ്ക നായരും
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം കുറച്ച് മുമ്പാണ് പ്രഖ്യാപിച്ചത്. 'ട്വെല്‍ത് മാന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ മിസ്റ്ററി ത്രില്ലര്‍ ആണ്. സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഈ സൂപ്പര്‍ ടാലന്റഡ് ടീമിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിവദ നായര്‍ പറഞ്ഞു.
'എന്റെ അടുത്തത്. ഈ സൂപ്പര്‍ ടാലന്റഡ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷവും ആവേശവും.നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും പിന്തുണയും ആവശ്യമാണ്'-ശിവദ കുറിച്ചു.
ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് എന്നാണ് വിവരം.
'നിഴലുകള്‍ അനാവരണം ചെയ്യുന്നു' എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം