ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും, 'ട്വെല്‍ത് മാന്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (10:36 IST)

ദൃശ്യം2ന്റെ വലിയ വിജയത്തിനുശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ സംവിധായകന്‍ പ്രഖ്യാപിച്ചു. 'ട്വെല്‍ത് മാന്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

'ലാലേട്ടനൊപ്പം എന്റെ അടുത്ത മലയാളം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പിന്തുണയും ആവശ്യമാണ്'- ജിത്തു ജോസഫ് കുറിച്ചു.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ജിത്തു ജോസഫ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :