1. വിനോദം
  2. സിനിമ
  3. അണിയറ
  4. Bermuda motion poster

പോലീസ് യൂണിഫോമില്‍ വിനയ് ഫോര്‍ട്ട്,ബര്‍മുഡ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

വിനയ് ഫോര്‍ട്ട്
ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ബര്‍മുഡ'. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനയ് ഫോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. നടന്റെ രൂപം വെളിപ്പെടുത്തി കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ കുഞ്ചാക്കോബോബന്‍ പുറത്തുവിട്ടു.
 
'ബര്‍മുഡ' എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതില്‍ സന്തോഷം. രാജുവേട്ടന്‍, ബദുഷ, ഷെയ്ന്‍ നിഗം, പ്രിയ സുഹൃത്ത് വിനയ് ഫോര്‍ട്ട് മുഴുവന്‍ ടീമിനും ആശംസകള്‍'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് ഷെയിനിന്റെ നായിക.വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൃഷ്ണദാസ് പങ്കിയുടെയാണ് തിരക്കഥ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയേക്കാള്‍ നാല് വയസ് കുറവ്, മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതല്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജഗദീഷിന്റെ പ്രായം എത്രയെന്നോ?