അനുബന്ധ വാര്‍ത്തകള്‍
- എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെയാണ്:അജയ് വാസുദേവ്
- ചാക്കോച്ചന് ഇനി മാലിക് സംവിധായകനൊപ്പം,'അറിയിപ്പ്' പൂജ ചിത്രങ്ങള്‍
- പുതിയ ചിത്രം പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്, മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ 'അറിയിപ്പ്'
- ചാക്കോച്ചന്റെ ബുള്ളറ്റില്‍ ഇനി രജീഷ വിജയനും ഉണ്ടാകും,'പകലും പാതിരാവും' ഒരുങ്ങുന്നു
- 'ഒറ്റ്'ന് മുമ്പ് 'തീവണ്ടി'യില്‍ നായകനായി വിളിച്ചു, പോയില്ല, കാരണം വെളിപ്പെടുത്തി കുഞ്ചാക്കോബോബന്‍ !
മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ അറിയിപ്പിലും നടി ദിവ്യപ്രഭ, ചിത്രങ്ങള്‍
2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ദിവ്യ പ്രഭ. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ദിവ്യപ്രഭ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ട്.
കുഞ്ചാക്കോബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ പുതിയ ചിത്രം 'അറിയിപ്പ്' പൂജ ചടങ്ങുകളോടെ കഴിഞ്ഞദിവസമാണ് ചിത്രീകരണം ആരംഭിച്ചത്.സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.