അനുബന്ധ വാര്ത്തകള്
- ഷറഫുദ്ദീന്റെ നായികയായി ഐശ്വര്യ ലക്ഷ്മി, ഹലോ മമ്മി ഫസ്റ്റ് ലുക്ക് പുറത്ത്
- സംഗീതയെ ശ്യാമളയായി സജസ്റ്റ് ചെയ്തത് മോഹൻലാൽ, വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു!
- മൂന്നാമത്തെ സിനിമ മുതൽ കാണുന്നതാണ്, അമ്മ സഹായിക്കുമെന്ന് തോന്നിയില്ല, അംഗത്വമെടുത്തില്ല: ഐശ്വര്യ ലക്ഷ്മി
- മഞ്ജു വാര്യർ ഔട്ട്, പകരം യുവനടി; ആ മമ്മൂട്ടി ചിത്രത്തിൽ സംഭവിച്ചത്
- ദിവ്യ ഉണ്ണി വേണ്ടെന്ന് മമ്മൂട്ടി, പകരം നിർദേശിച്ചത് റോജയെ; പറ്റില്ലെന്ന് സംവിധായകൻ
എനിക്ക് നല്ല കഥകൾ വരുന്നുണ്ടായിരുന്നില്ല: തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്ത് ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഹലോ മമ്മി. ഹൊറർ ഫാന്റസി കോമഡി ചിത്രമാണ് ഹാലോ മമ്മി. ഒരുകാലത്ത് വിജയനായിക എന്ന ലേബൽ ഉണ്ടായിരുന്ന ആളായിരുന്നു ഐശ്വര്യ. എന്നാൽ, കുമാരിക്ക് ശേഷം നല്ല വേഷങ്ങളൊന്നും മലയാളത്തിൽ നിന്നും ഐശ്വര്യയെ തേടിയെത്തിയില്ല. ക്രിസ്റ്റഫർ, കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളിലെ പ്രകടനം പറയത്തക്ക മികച്ചതുമായിരുന്നില്ല. ഇപ്പോഴിതാ, തനിക്ക് നല്ല റോളുകൾ ഒന്നും വരുന്നുണ്ടായിരുന്നില്ലെന്ന് ഐശ്വര്യ തുറന്നു പറയുന്നു.
മായാനദിയും വരത്തനും കഴിഞ്ഞ ശേഷം കുറച്ച് കൂടി നല്ല റോളുകൾക്കായി കാത്തിരുന്നു. കുറച്ച് നാൾ വളരെ ഇന്റൻസായ കഥാപാത്രങ്ങളോട് ആയിരുന്നു താൽപര്യമെന്നും എന്നാൽ അത്തരം സിനിമകൾ താനെന്ന പ്രേക്ഷക കാണാറില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് അത്തരം സിനിമകൾ അധികം ചെയ്യണ്ട എന്ന് തീരുമാനിച്ചതെന്ന് ഐശ്വര്യ പറയുന്നു. വളരെ ലൈറ്റ് ആയിട്ടുള്ള സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നാണ് നടി പറയുന്നത്.
അതേസമയം, നവംബർ 21 മുതൽ ചിത്രം തിയറ്ററുകളിലെത്തും. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിയേറ്ററിൽ ചിരി പൊട്ടിക്കാൻ സിനിമയ്ക്ക് കഴിയുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.