അനുബന്ധ വാര്‍ത്തകള്‍
- വിവാഹ റിസപ്ഷന്,ആന്റണിയ്ക്ക് ആശംസകളുമായി സിനിമാലോകം എത്തി, വീഡിയോ
- ത്രില്ലടിപ്പിക്കാന്‍ ആസിഫും ആന്റണിയും, പുതിയ പരീക്ഷണവുമായി സംവിധായകന് ജിസ് ജോയ് !
- ആസിഫ് അലിയ്ക്കൊപ്പം നിമിഷ സജയന്, പുതിയ ചിത്രവുമായി ജിസ് ജോയ് !
- ദിലീപിന്റെ പുതിയ ചിത്രം, മോഹന്‍ലാലിന്റെ ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്- ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു
- ഗൗതം കാര്‍ത്തിക്കിന്റെ 'ആനന്ദം വിളയാടും വീട്' റിലീസിനൊരുങ്ങുന്നു,ടീസര്‍
ഫുട്‌ബോള്‍ പ്രേമികളെ ഇത് കണ്ടു നോക്കൂ..ആന്റണി വര്‍ഗീസിന്റെ 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' ടീസര്‍
ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്.ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുകയാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധ്യതയുള്ള സിനിമ കൂടിയാണിത്.
നാട്ടിന്‍പുറത്തെ ഒരു ഗ്രാമത്തിന്റെ അതി മനോഹരമായ ഫുട്‌ബോള്‍ കാഴ്ചകളാണ് ടീസറില്‍ കാണാനാകുന്നത്. കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് വേഷമിടുന്നത്.ബാലു വര്‍ഗീസ് ലുക്മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു.
ഓഡിഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖ ഫുട്‌ബോള്‍ താരങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു 9 വയസ്സുകാരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
'ഓപ്പറേഷന്‍ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.