ഞാന്‍ നായകനായി അഭിനയിച്ച ഏറ്റവും വലിയ സിനിമ, മിന്നല്‍ മുരളി യെക്കുറിച്ച് ടോവിനോ തോമസ്
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (10:37 IST)
2018 സെപ്റ്റംബറില്‍ ആയിരുന്നു സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇതെന്ന് ടോവിനോ തോമസും പറയുന്നു.ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്‌ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയാരിക്കും എന്നതാണ് മിന്നല്‍ മുരളി എന്ന സിനിമ നടന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന തയ്യല്‍ക്കാരനായ മുരളിയ്ക്ക് ഒരു ദിവസം ഇടിമിന്നല്‍ ഏല്‍ക്കുന്നു. സാധാരണക്കാരനായ മുരളിക്ക് പിന്നീട് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ദൈര്‍ഘ്യമുണ്ട് സിനിമ.മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.