'എന്റെ കൂട്ടുകാരന്‍ സണ്ണി', കുറിപ്പുമായി നടി അഹാന കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (10:57 IST)

സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് അഹാന കൃഷ്ണയും സണ്ണി വെയ്‌നും. നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് അഹാനയെത്തി. സണ്ണിയുടെ 'അടിത്തട്ട്' എന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്ററിനും അഹാന കയ്യടിച്ചിരുന്നു.
'ജന്മദിനാശംസകള്‍ സണ്ണി. ഈ വര്‍ഷം നിങ്ങള്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ ചെയ്തു, അവയില്‍ ഭൂരിഭാഗവും ലോകം ഇനിയും കാണാന്‍ ഇരിക്കുന്നതേയുള്ളൂ. നിങ്ങള്‍ അശ്രാന്തമായി പരിശ്രമിച്ച എല്ലാ കാര്യങ്ങളും കാണാന്‍ കാത്തിരിക്കാനാവില്ല. നിനക്ക് സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്‌നേഹം എന്നിവ നേരുന്നു. എന്റെ സുഹൃത്തിന് ജന്മദിനാശംസകള്‍'- കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :