മധുവിന്റെ ജീവിതം സിനിമയാകുന്നു,അപ്പാനി ശരത്തിന്റെ 'ആദിവാസി' വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (17:12 IST)

അപ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രം ആദിവാസി പ്രഖ്യാപിച്ചു .ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മരണപ്പെട്ട 'മധു ' വിന്റെ കഥ പറയുന്ന ചിത്രമാണിത്.വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമ മുടുക ഭാഷയിലാണ് ഒരുങ്ങുന്നത്.ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.

കഥ, തിരക്കഥയും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ : രാജേഷ്. ബിപ്രൊജക്റ്റ് ഡിസൈന്‍ : ബാദുഷ
ലൈന്‍ പ്രൊഡ്യൂസര്‍ : വ്യാന്‍ മംഗലശ്ശേരിആര്‍ട്ട് : കൈലാഷ്മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂര്‍കോസ്റ്റും : ബസി ബേബി ജോണ്‍പ്രൊഡക്ഷന്‍ :രാമന്‍ അട്ടപ്പാടി
പി. ആര്‍. ഓ : എ എസ് ദിനേശ്ഡി സൈന്‍ : ആന്റണി കെ.ജി,അഭിലാഷ് സുകുമാരന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :