അട്ടപ്പാടിയില്‍ എത്തി, മധുവായി മാറി അപ്പാനി ശരത്ത്, ആദിവാസി' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:51 IST)

മധുവിന്റെ ജീവിതം സിനിമയാകുന്നു. അട്ടപ്പാടിയില്‍ 'ആദിവാസി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അപ്പാനി ശരത്താണ് മധുവിന്റെ വേഷത്തിലെത്തുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമ മുടുക ഭാഷയിലും നിര്‍മ്മിക്കും.

മധുവിന്റെ കഥാപാത്രമായി മാറിയ നടന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.ക്യാരക്ടര്‍ പോസ്റ്റര്‍ ഈയടുത്ത് പുറത്തുവന്നിരുന്നു.കഥ, തിരക്കഥയും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ : രാജേഷ്. ബി
പ്രൊജക്റ്റ് ഡിസൈന്‍ : ബാദുഷ
ലൈന്‍ പ്രൊഡ്യൂസര്‍ : വ്യാന്‍ മംഗലശ്ശേരി
ആര്‍ട്ട് : കൈലാഷ്
മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂര്‍
കോസ്റ്റും : ബസി ബേബി ജോണ്‍
പ്രൊഡക്ഷന്‍ :രാമന്‍ അട്ടപ്പാടി
പി. ആര്‍. ഓ : എ എസ് ദിനേശ്
ഡിസൈന്‍ : ആന്റണി കെ.ജി,അഭിലാഷ് സുകുമാരന്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :