വമ്പന്‍ നേട്ടം, മിഷന്‍ സി ഹിന്ദി ഡബ്ബഡ് പതിപ്പ് വന്‍തുകയ്ക്ക് വിറ്റുപോയി !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (10:29 IST)

വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് മിഷന്‍ സി.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ശരത് അപ്പാനി, മേജര്‍ രവി, കൈലാഷ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ്
പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോളിതാ സിനിമയുടെ ഹിന്ദി ഡബ്ബഡ് പതിപ്പ് വന്‍തുകയ്ക്ക് വിറ്റുപോയി എന്നാണ് വിവരം.

അതിന്റെ ആവേശം ശരത് അപ്പാനി പങ്കുവെച്ചു. ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താന്‍ എന്ന് നടന്‍ പറഞ്ഞു.റൈറ്റ്‌സ് റെക്കോര്‍ഡ് വിലക്കാണ് വിറ്റുപോയത്.

സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :