വെള്ളിയാഴ്ച താരപ്രകടനം, തകര്‍പ്പന്‍ പോരാട്ടം - ദുല്‍ക്കറോ ഇന്ദ്രജിത്തോ ജയസൂര്യയോ?
PRO
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന എ ബി സി ഡി(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ സൂരജ്-നീരജ് ടീമാണ്. ദുല്‍ക്കറിനൊപ്പം ജേക്കബ് ഗ്രിഗറി(അക്കരെക്കാഴ്ചകള്‍ ഫെയിം)യും പ്രധാന വേഷത്തിലുണ്ട്. അപര്‍ണ ഗോപിനാഥാണ് നായിക.
രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് എ ബി സി ഡിയുടെ ദൈര്‍ഘ്യം. തമീന്‍സ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്കും യു സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
‘ബെസ്റ്റ് ആക്ടര്‍’ എന്ന മമ്മൂട്ടിഹിറ്റിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ എ ബി സി ഡി നല്‍കുന്ന പ്രതീക്ഷ ഏറെയാണ്.
WEBDUNIA|
അടുത്ത പേജില്‍ - ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ആരാണ്?