ജയസൂര്യയും സജി സുരേന്ദ്രനും പിരിയുന്നു!

WEBDUNIA|
PRO
‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍റെ വരവ്. അതൊരു ഹിറ്റ് കൂട്ടുകെട്ടിന്‍റെ കൂടി തുടക്കമായിരുന്നു. സജി സുരേന്ദ്രന്‍ - ടീം.

അതിന് ശേഷം ഹാപ്പി ഹസ്ബന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകള്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്തു. ഇവയിലെല്ലാം നായകനോ നായകതുല്യമായ കഥാപാത്രമായോ ജയസൂര്യ ഉണ്ടായിരുന്നു. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ ശരാശരി വിജയം നേടി.

ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നിവ ബോക്സോഫീസ് ദുരന്തങ്ങളായി മാറുകയും ചെയ്തു. ഇവയുടെ എല്ലാം തിരക്കഥ പൂജപ്പുരയുടേതായിരുന്നു. പുതിയ വിശേഷം, ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യാനിരുന്ന ‘പാര്‍ട്ണര്‍’ എന്ന ചിത്രത്തില്‍ നിന്ന് ജയസൂര്യ പിന്‍‌മാറി എന്നതാണ്.

കൃഷ്ണ പൂജപ്പുര രചിച്ച തിരക്കഥ ഇഷ്ടപ്പെടാതിരുന്നതും സജി സുരേന്ദ്രന്‍റെ സമീപകാല സിനിമകളൊന്നും വിജയം കാണാതിരുന്നതുമാണ് ജയസൂര്യയുടെ പിന്‍‌മാറ്റത്തിന് കാരണമെന്നാണ് അണിയറ സംസാരം. എന്തായാലും അനൂപ് മേനോനെയും ഭാവനയെയും ജോഡിയാക്കി ‘ആംഗ്രി ബേഡ്സ്’ എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സജി സുരേന്ദ്രന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :