പ്രണയം പോലെയല്ല ജീവിതം, അനൂപും ഭാവനയും തിരിച്ചറിയുന്നു!
WEBDUNIA|
PRO
കേരളത്തില്‍ വച്ച് അവര്‍ പ്രണയിച്ചു. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. സര്‍വവും ഉപേക്ഷിച്ച് അവര്‍ എത്തിയത് മുംബൈയിലാണ്. തിരക്കേറിയ ആ നഗരത്തില്‍ അവര്‍ ജീവിതം ആരംഭിച്ചു. ജീവിതം എന്നത് പ്രണയകാലത്തേപ്പോലെ മധുരതരമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അത് അവരിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു.
അനൂപ് മേനോനും ഭാവനയും ജോഡിയാകുന്ന ‘ആംഗ്രി ബേഡ്സ്’ എന്ന സിനിമയുടെ പ്രമേയമാണിത്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ കൃഷ്ണ പൂജപ്പുര. സജിയുടെ ചിത്രങ്ങളിലെ സ്ഥിരം നായകനായ ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നില്ല.
ട്രിവാന്‍ഡ്രം ലോഡ്ജിലാണ് ഇതിന് മുമ്പ് അനൂപ് മേനോന്‍റെ നായികയായി ഭാവന അഭിനയിച്ചത്. ആ സിനിമയിലും അവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി ‘ആംഗ്രി ബേഡ്സ്’ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്.
മേയ് 25ന് മുംബൈയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ‘ഡിസംബര്‍ മിസ്റ്റ്’ ഉള്‍പ്പടെ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഒട്ടേറെ ടെലി സിനിമകളിലും സീരിയലുകളിലും അനൂപ് മേനോന്‍ അഭിനയിച്ചിട്ടുണ്ട്. സജിയുടെ ആദ്യ സംവിധാന സംരംഭമായ ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയില്‍ അതിഥി വേഷത്തിലും അനൂപ് പ്രത്യക്ഷപ്പെട്ടിരുന്നു.