തലൈവാ തിയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും വ്യാജ സിഡികള്‍ സംസ്ഥാനത്ത് വ്യാപകമായി ഇറങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും വിജയ്നും നിര്‍മാതാക്കള്‍ക്കും തലവേദനയായിട്ടുണ്ട്.
അതിനിടെ തലൈവയുടെ റിലീസ് വൈകുന്നതില്‍ ജയലളിതാ സര്‍ക്കാറിനെ ഡി.എം.കെ. പ്രസിഡന്റ് എം കരുണാനിധി നിശിതമായി വിമര്‍ശിച്ചിരുന്നു. തമിഴകത്ത് ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് കരുണാനിധി കുറ്റപ്പെടുത്തി.
കൂടിക്കാഴ്ചയ്ക്ക് വിജയ് അവസരം ചോദിച്ചിട്ട് ജയലളിത വിസമ്മതിച്ചതിനെയും കരുണാനിധി വിമര്‍ശിച്ചു. തലൈവയ്ക്ക് നികുതി ഇളവ് നല്‍കാത്തതില്‍ ജയലളിത സര്‍ക്കാറിന് പ്രത്യേക താത്പര്യമുണ്ടെന്നും കരുണാനിധി കുറ്റപ്പെടുത്തിയിരുന്നു. സിനിമയെന്നതിനുപരി രാഷ്ട്രീയ പോരാട്ടങ്ങളുടെയും ഇരയായിരുന്നു തലൈവയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.