ആമേന്‍, ഇമ്മാനുവല്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്ത അഞ്ഞൂറ് പേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം|
WEBDUNIA|
PRO
നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ വെബ്‌സൈറ്റകള്‍ നിര്‍മിച്ചവര്‍ക്കും അതില്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്തവര്‍ക്കും സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കുമെതിരെ ആന്റി പൈറസി സെല്‍ നടപടി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.
എബിസിഡി, ഇമ്മാനുവല്‍, മഞ്ചാടിക്കുരു, ആമേന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളുടെ പരാതിയിലാണ് നടപടി. അന്വേഷണത്തില്‍ ആന്റിപൈറസി സെല്ലിനു ലഭിച്ച ഐപി വിലാസങ്ങളിലൂടെ കേരളത്തിലുള്ള അഞ്ഞൂറോളം പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
ഐപി വിലാസം ലഭിച്ചവര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ആന്റി പൈറസി സെല്‍ സൂപ്രണ്ട് വിസി മോഹനന്‍ അറിയിച്ചു. സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പതിനഞ്ചോളം സൈറ്റുകളുടെ ഉടമകളുടെയും നടത്തിപ്പുകാരുടെയും വിവരം ശേഖരിച്ചുവരികയാണെന്നും പൈറസി വിഭാഗം മാധ്യമങ്ങളോടെ പറഞ്ഞു.