മാതാ അമൃതാനന്ദമയിയുടെ ജീവിതം ലോക സിനിമകളിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 26 ജൂലൈ 2013 (14:31 IST)
PRO
മാതാ അമൃതാനന്ദമയിയുടെ ജീവിതം ലോക സിനിമകളിലേക്ക്. ബ്രിട്ടിഷ്‌, ഹോളിവുഡ്‌, ഫ്രഞ്ച്‌ സിനിമകളിലെ പ്രശസ്തര്‍ ഒത്തുചേരുന്ന വലിയ സിനിമയുടെ പേര്‌ 'അമ്മ‘ എന്നാണ്. ലോകോത്തര ഫ്രഞ്ച്‌ നിര്‍മാതാവ്‌ മാനുവല്‍ കൊളാസ്‌ ഡി ലാ റോഷെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ചിത്രത്തില്‍ അമ്മയുടെ വേഷമിടാനുള്ള സുവര്‍ണാവസരം ലഭിക്കാന്‍ സാധ്യതയുള്ളത് ഒരു മലയാളി നടിയെയാണ്. അമൃതാനന്ദമയിയുടെ കുട്ടിക്കാലം മുതല്‍ ഇതുവരെയുള്ള ജീവിതം അവതരിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കുമെന്ന്‌ ചിത്രം നിര്‍മിക്കുന്ന ലോട്ടസ്‌ പ്രൊഡക്ഷന്‍സിന്റെ മേധാവിയും അമ്മയുടെ ഭക്‌തനുമായ മാനുവല്‍ പറഞ്ഞത്.

അമ്മയെക്കുറിച്ച്‌ ഇതാദ്യമായാണു ലോക നിലവാരമുള്ള ഒരുങ്ങുന്നത്‌. കാന്‍ ചലച്ചിത്ര മേളയില്‍ ഇടം ലഭിക്കും വിധം ഉന്നത നിലവാരമുള്ള ചിത്രമാണു കേരളത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

മനോജ്‌ നൈറ്റ്‌ ശ്യാമളന്‍ ഉള്‍പ്പെടെ ലോകോത്തര സംവിധായകരിലൊരാളെയാണു പരിഗണിക്കുന്നത്. 2004ല്‍ അമ്മയെക്കുറിച്ച്‌ മാനുവല്‍ നിര്‍മിച്ച ഡോക്യുമെന്ററി 'ദര്‍ശന്‍ കാന്‍ ചലച്ചിത്രോല്‍സവത്തിലേക്ക്‌ ഒ‍ദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :