തലൈവാ കാണാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് നടന്‍ വിജയിയുടെ ആരാധകന്‍ ജീവനൊടുക്കിയിരുന്നു. ഓഗസ്റ്റ് 10ന് ശനിയാഴ്ചയാണ് ഇരുപതുവയസുള്ള വിജയ് ആരാധകന്‍ വിഷ്ണു ആത്മഹത്യ ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ വിഷ്ണു കോയമ്പത്തൂരിനടുത്ത് തുടിയാലൂര്‍ സ്വദേശിയാണ്.
ഓഗസ്റ്റ് 9നാണ് വിജയുടെ തലൈവ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ വന്നു.
തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നറിഞ്ഞ് വെള്ളിയാഴ്ച വിഷ്ണു പടം കാണാനായി കേരള അതിര്‍ത്തിയ്ക്കടുത്തുള്ള വേലന്‍താവളം വരെ മുപ്പതുകിലോമീറ്ററോളം യാത്രചെയ്തതെത്തി. എന്നാല്‍ തിയേറ്ററിലെത്തിയ വിഷ്ണുവിന് ടിക്കറ്റ് കിട്ടിയില്ല. രാത്രിയോടെ വീട്ടിലെത്തിയ വിഷ്ണു നിരാശകാരണം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
സംസ്ഥാനത്ത് വന്‍ തോതില്‍ ‘തലൈവാ‘യുടെ വ്യാജ സിഡി- അടുത്ത പേജ്