1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Why actress asin is hiding?

ഡിവോഴ്സ് താരങ്ങളുടെ ലിസ്റ്റിലേക്ക് നടി അസിനും?

Why actress asin is hiding?
അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഭർത്താവ് രാഹുൽ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങൾ അറിയുന്നത്. ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു.
 
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച് നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്. രാഹുലിന്റെയും മകളുടെയും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒരു ചിത്രത്തിലും അസിനില്ല. ഗ്രീസിലെ സാൻഡോരിനി എന്ന ദ്വീപിലെ മനോഹരമായ കാഴ്ചകൾ അസിൻ പങ്കുവച്ച പോസ്റ്റിൽ കാണാം. രാഹുലിനൊപ്പമുള്ള മനോഹരമായ പ്രണയ നിമിഷങ്ങളും അസിൻ പങ്കുവച്ചിട്ടുണ്ട്. തെരുവീഥിയിൽ ഒരു ഷോപ്പിലെ ലേഡിയെ അരിൻ ഗിറ്റാർ വായിച്ച് അത്ഭുതപ്പെടുത്തിയതും അഭിമാനമുള്ള അമ്മ എന്ന നിലയിൽ അസിൻ പങ്കുവയ്ക്കുന്നു.  
 
എന്നാലും എന്തുകൊണ്ടാണ് അസിൻ എല്ലാ ക്യാമറ കണ്ണുകളിൽ നിന്നും അകന്ന് നിൽക്കുന്നത് എന്നത് ആരാധകർക്ക് ഇപ്പോഴും കൗതുകമുള്ള കാര്യമാണ്. ഇന്ത്യയിലെ സകല സമ്പന്നരും പങ്കെടുത്ത ആനന്ദ് അമ്പാനിയുടെ കല്യാണത്തിന് അസിനെ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാ സെലിബ്രിറ്റികളുടെ ഫോട്ടോകളും വൈറലായപ്പോഴും അസിന്റെ ഒരു ഫോട്ടോ പോലും പുറത്ത് വന്നില്ല.  
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ലൈംഗികാതിക്രമണ കേസ്; നടൻ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം