അനുബന്ധ വാര്‍ത്തകള്‍
- കല്യാണം കഴിക്കണമെന്നുണ്ട്, കെട്ടി കഴിഞ്ഞ് പറ്റിയില്ലേൽ ഞാൻ ഡിവോഴ്സ് ചെയ്യും: അഭിരാമി
- അഴകിന്റെ ദേവത! വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിതയും നാഗചൈതന്യയും
- എന്തൊരു സിംപിൾ ആണ് ആരതി! ഒരു സൂപ്പർതാരത്തിന്റെ ഭാര്യയോ ഇങ്ങനെ? പൊങ്ങച്ചമോ ജാഡയോ ഇല്ലാത്ത സാധാരണക്കാരി!
- ഈ ഭക്ഷണങ്ങൾ ഫ്രീസ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?
- 'ബാലുവിനെ കൊല്ലുമെന്ന് ലക്ഷ്മിയുടെ പഴയ കാമുകൻ പറഞ്ഞിരുന്നു, പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് അവനെ കണ്ടത്': അമ്മയുടെ ആരോപണം
ഈ നടിയെ എത്ര പേര്‍ക്ക് ഓര്‍മയുണ്ട്? ദിലീപിന്റേയും കുഞ്ചാക്കോ ബോബന്റേയും നായികയായി അഭിനയിച്ചിട്ടുണ്ട് !
ടെലിവിഷനില്‍ നിന്നാണ് തേജാലി സിനിമയില്‍ എത്തിയത്
രണ്ട് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അഭിനേത്രിയാണ് തേജാലി ഘനേകര്‍. 1998 ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ നായികയായും 1999 ല്‍ പുറത്തിറങ്ങിയ ചന്ദാമാമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും തേജാലി ഘനേകര്‍ അഭിനയിച്ചു. ഈ രണ്ട് സിനിമകളിലേയും പ്രകടനം തേജാലിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി. യഥാര്‍ഥ പേര് തേജാലി എന്നാണെങ്കിലും സിനിമയിലെത്തിയപ്പോള്‍ സുലേഖ എന്ന പേര് സ്വീകരിച്ചു. കുടുംബത്തോടൊപ്പം ഇപ്പോള്‍ സിംഗപ്പൂരിലാണ് താരം താമസിക്കുന്നത്. മികച്ചൊരു ഫുഡ് ബ്ലോഗര്‍ കൂടിയാണ് തേജാലി. നട്ട്മെഗ് നോട്ട്സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് ബ്ലോഗുകള്‍ തേജാലി ചെയ്യുന്നുണ്ട്.
തേജാലിയുടെ ജീവിതപങ്കാളി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയാണ്. ഡിഗ്രി പഠന ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ തേജാലി ജോലി ചെയ്തു. വിവാഹശേഷമാണ് താരം സിംഗപ്പൂരില്‍ എത്തിയത്. ജേണലിസത്തില്‍ പിജി എടുത്തിട്ടുള്ള തേജാലിക്ക് മിന്‍മ്ര, വേദന്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
ടെലിവിഷനില്‍ നിന്നാണ് തേജാലി സിനിമയില്‍ എത്തിയത്. നിരവധി ഒഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു തേജാലി അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങള്‍ എല്ലാം തന്നെ അണിനിര ചിത്രമായിരുന്നു അത്.