അനുബന്ധ വാര്‍ത്തകള്‍
- ഒടുവിൽ വിശാൽ തന്നെ പറഞ്ഞു, ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകും!
- ആരാധകരെ അമ്പരപ്പിച്ച് റായ് ലക്ഷ്മി; വൈറലായി ഫോട്ടോകൾ
- ‘ഞാൻ വിവാഹം കഴിക്കുന്നില്ല, ഇവിടെ ഒക്കെ തന്നെ ഉണ്ടാകും‘- വിശാലിന്റെ വിവാഹവാർത്തക്ക് പിന്നാലെ വരലക്ഷ്മിയുടെ പ്രതികരണം
- വിശാൽ വിവാഹിതനാകുന്നു? വരലക്ഷ്മിയെ ചതിച്ചതോ?
- മലയാളം വിട്ടാൽ ഇത്രയ്ക്ക് ഹോട്ടാകുമോ?- പ്രിയ വാര്യറെ ട്രോളി മലയാളികൾ
വിശാലിന്റെ വിവാഹം ഉടൻ; വിവാഹത്തിന് മുമ്പേ വധുവിനൊപ്പമുള്ള ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ താരമായ വിശാലിന്റെ വിവാഹ വാർത്തകളാണ് കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്ത് ചർച്ചയായിരിക്കുന്നത്. പുതുവർഷത്തിൽ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി പിതാവ് തന്നെയാണ് രംഗത്തെത്തിയത്.
എന്നാൽ വധുവിനെക്കുറിച്ചുള്ള ചർച്ചകൾ പല പല അഭ്യൂഹങ്ങളിലേക്കും വഴിതെളിച്ചിരുന്നു. വരലക്ഷ്‌മി ശരത്‌കുമാറിലേക്ക് വരെ വധുവിന്റെ പേര് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മറകളെല്ലാം നീക്കി വധു പുറത്തുവന്നിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു എന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല.
എന്നാൽ തന്റെ വിവാഹം വിശാലുമായി ഉടൻ ഉണ്ടാകും എന്ന് അനിഷയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനിഷ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ ആ പോസ്റ്റ് വൈറലായി കഴിഞ്ഞു. വിശാലിനൊപ്പമുള്ള ചിത്രവും അനിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്, സംക്രാന്തി ദിനത്തിലാണ് വിവാഹത്തെക്കുറിച്ച് താരം പ്രഖ്യാപിച്ചത്.