അനുബന്ധ വാര്‍ത്തകള്‍
- ‘ഞാൻ വിവാഹം കഴിക്കുന്നില്ല, ഇവിടെ ഒക്കെ തന്നെ ഉണ്ടാകും‘- വിശാലിന്റെ വിവാഹവാർത്തക്ക് പിന്നാലെ വരലക്ഷ്മിയുടെ പ്രതികരണം
- വിശാൽ വിവാഹിതനാകുന്നു? വരലക്ഷ്മിയെ ചതിച്ചതോ?
- തമിഴ് റോക്കേഴ്സുമായി ഇടപാടോ ?; വിശാല്‍ പൊലീസ് കസ്റ്റഡിയില്‍ - സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
- വിഷ്ണു വിശാലും അമലാ പോളും വിവാഹിതരാകുന്നു?- സത്യാവസ്ഥ ഇതെന്ന് വിഷ്ണു
- വിജയ്ക്കെതിരായ നീക്കം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിശാല്‍ - ലക്ഷ്യംവച്ചത് മുഖ്യമന്ത്രിയെ
ഒടുവിൽ വിശാൽ തന്നെ പറഞ്ഞു, ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകും!
ഒടുവിൽ വിശാൽ തന്നെ പറഞ്ഞു, ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകും!
തമിഴ് നടൻ വിശാൽ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്നത്. എന്നാൽ വധുവിന്റെ കാര്യത്തിൽ പല അഭൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ താരം തന്നെ ഇപ്പോൾ തന്റെ വധുവിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
ഹൈദരാബാദ് സ്വദേശിയായ അനീഷ എന്ന പെണ്‍കുട്ടിയാണ് വിശാലിന്റെ വധു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, വെള്ളിയാഴ്ച ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും വിശാല്‍ വ്യക്തമാക്കി. വിവാഹ തിയതി ഫെബ്രുവരി രണ്ടിനു ശേഷം ആയിരിക്കുമെന്നും, ഔദ്യോഗികമായി തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും നടന്‍ പറഞ്ഞു.
വരലക്ഷ്‌മി ശരത്‌കുമാറിന് വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ച് അറിയാമെന്നതരത്തിലുള്ള വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. അതേസമയം, വിശാലിന്റെ ഭാവി വധു ഹൈദരാബാദുകാരിയാണെന്ന വാര്‍ത്ത അദേഹത്തിന്റെ പിതാവ് ജി.കെ. റെഡ്ഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.