1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram' box office collection day 15

350 കോടി കളക്ഷന്‍ പിന്നിട്ട് വിക്രം, മൂന്നാമത്തെ ആഴ്ച 400 കോടി കടക്കുമോ ?

Vikram
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' മൂന്നാമത്തെ ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്.കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മള്‍ട്ടി-സ്റ്റാറര്‍ ആക്ഷന്‍ ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ജൂണ്‍ 17-ന് ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നു.ലോകമെമ്പാടുമായി 700-ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 
350 കോടി കളക്ഷന്‍ ചിത്രം മറികടന്നു.400 കോടി രൂപയിലെത്താനുളള ശ്രമത്തിലാണ്. 15 ദിവസം കൊണ്ടാണ് 350 കോടി പിന്നിട്ടത്.ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 335 കോടി പിന്നിട്ടത് പന്ത്രണ്ടാമത്തെ ദിവസമായിരുന്നു.
 
കേരളത്തില്‍ നിന്ന് മാത്രം 31.45 കോടി രൂപ വിക്രം നേടി എന്നാണ് വിവരം.മറ്റൊരു തമിഴ് ചിത്രവും കേരള ബോക്സ് ഓഫീസില്‍ ഇത്രയും വലിയ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പണ്ടുമുതലേ സുഹൃത്തുക്കള്‍,കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് കീര്‍ത്തി സുരേഷ്