കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 16 ജൂണ്‍ 2022 (14:53 IST)
തമിഴിലെ ഇന്‍ഡസ്ട്രിയലേക്ക് കമല്‍ ഹാസന്റെ തിരിച്ചുവരവ് കൂടിയാണ് വിക്രം. ലോകേഷും രത്നകുമാറും ചേര്‍ന്ന് രചിച്ച സിനിമ നിര്‍മിച്ചതും നടന്‍ തന്നെയാണ്.ആഗോള ഗ്രോസ് 350 കോടിയിലേക്ക് അടുക്കുമ്പോള്‍ വലിയ വിജയം നേടിയതിനെ കുറിച്ചു കമല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തന്റെ എല്ലാ കടങ്ങളും തിരിച്ചടയ്ക്കും, മനസ്സിന് ഇഷ്ടമുള്ളത് കഴിക്കും എന്നാണ് കമല്‍ പറയുന്നത്.തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുന്നതെല്ലാം താന്‍ നല്‍കുമെന്നും, വലിയ ആളാവുക എന്നതിലുപരി നല്ല മനുഷ്യനാകുക എന്ന് മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.