അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നിരഞ്ജന അനൂപ്, ചിത്രങ്ങള്‍ വൈറലാകുന്നു
- പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും ആന്‍ അഗസ്റ്റിന് 'ഉപേക്ഷിക്കാത്ത' കഥാപാത്രം; പ്രിയ സിനിമയെ കുറിച്ച് വാചാലയായി താരം
- മിസ്റ്ററി ത്രില്ലറുമായി മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമെത്തുന്നു, പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്ക് മുന്നേ ചിത്രീകരണം ആരംഭിക്കും
- എന്റെ സിനിമകള്‍ ആര്‍ക്കും നഷ്ടം വരുത്തിയിട്ടില്ല:അടൂര്‍ ഗോപാലകൃഷ്ണന്
- സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം വിജയ്യ്ക്കൊപ്പം ബിഗില്‍ അഭിനയിച്ചത്:റെബ മോണിക്ക ജോണ്‍
രജനിയുടെ റെക്കോര്‍ഡ് തകര്‍ത്ത് വിജയ്,ബീസ്റ്റിന് 100 കോടി പ്രതിഫലം, നടന്റെ ആസ്തി 56 മില്യണ്‍ ഡോളര്‍ !
ഇളയദളപതി വിജയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. അടുത്തിടെ താരം സിനിമകള്‍ക്കായി വാങ്ങുന്ന പ്രതിഫലം വരെ ചര്‍ച്ചയായി മാറിയിരുന്നു. വിജയ് യുടെ ആസ്തിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള നടന്മാരില്‍ ഒരാളാണ് വിജയ്. താരത്തിന്റെ ആസ്തി 56 മില്യണ്‍ ഡോളറാണ് (ഇന്ത്യന്‍ രൂപ 410 കോടി) ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.100 മുതല്‍ 120 കോടി വരെയാണ് അദ്ദേഹത്തിന്റെ വാര്‍ഷികം വരുമാനം.
സിനിമയില്‍ മാത്രമല്ല പരസ്യചിത്രങ്ങളിലും വിജയ് അഭിനയിക്കാറുണ്ട്.കൊക്ക കോള, ചെന്നൈ സൂപ്പര്‍കിംഗസ് തുടങ്ങിയവയുടെ പരസ്യത്തില്‍ വിജയ് പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യങ്ങളിലൂടെ മാത്രം 10 കോടി രൂപയാണ് നടന്റെ വരുമാനം.
വിജയുടെ വരാനിരിക്കുന്ന ചിത്രമായ ബീസ്റ്റിന് 100 കോടി പ്രതിഫലം അദ്ദേഹം വാങ്ങുന്നുണ്ടെന്നാണ് വിവരം. രജനിയുടെ റെക്കോര്‍ഡ് അദ്ദേഹം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.