ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നിരഞ്ജന അനൂപ്, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂലൈ 2021 (10:10 IST)

യുവ നടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നര്‍ത്തകി കൂടിയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഡേണ്‍ ഡ്രസ്സിലുളള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.

പൗര്‍ണമി മുകേഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫെമി ആന്റണിയുടെതാണ് മേക്കപ്പ്.

ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമായ 'ബര്‍മുഡ' ആണ് നടിയുടെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സിനിമ. മഞ്ജുവാര്യരുടെ ചതുര്‍മുഖത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിരഞ്ജന എത്തിയിരുന്നു.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷാണ് നിരഞ്ജന അനൂപിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. താരം കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :