അനുബന്ധ വാര്‍ത്തകള്‍
- ഷൂട്ടിങ്ങിനിടെ സാമന്തക്ക് പരിക്ക്,കാര്‍ ആഴമുള്ള ജലാശയത്തില്‍ പതിച്ചു ?
- കാശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് ദേവരകൊണ്ടയും സാമന്തയും,'ഖുഷി' രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും
- ഭാര്യയും ഭര്‍ത്താവുമായി വിജയ് ദേവരകൊണ്ടയും സാമന്തയും, സിനിമയ്ക്ക് പേരിട്ടു, മോഷന്‍ പോസ്റ്റര്‍
- വിജയ് ദേവരകൊണ്ട കാശ്മീരില്‍, ഇനി വരാനിരിക്കുന്നത് വ്യത്യസ്തമായ സിനിമകള്‍, വീഡിയോ
- എട്ടുവര്‍ഷം മുമ്പ് 'വിജയ് ദേവരക്കൊണ്ട' എന്ന പേര് പോലും നിങ്ങള്‍ക്ക് അറിയില്ലായിരുന്നു; കുറിപ്പുമായി താരം
അത് വ്യാജ വാര്‍ത്ത,വിജയ് ദേവരകൊണ്ടയ്ക്കും സാമന്തക്കും അപകടം സംഭവിച്ചിട്ടില്ല
ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിജയ് ദേവരകൊണ്ടയ്ക്കും സാമന്തക്കും അപകടം സംഭവിച്ചതെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.'ഖുഷി' ചിത്രീകരണത്തിനിടെ ഇരുവരും സഞ്ചരിച്ച വാഹനം ആഴമുള്ള ജലാശയത്തിലേക്ക് പതിച്ച് അപകടം സംഭവിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അതൊരു വ്യാജ വാര്‍ത്തയാണെന്ന് സൗത്ത് ഇന്ത്യന്‍ മൂവികളുടെ പിആര്‍ഒ ആയി വര്‍ക്ക് ചെയ്യുന്ന ബിഎ രാജു ട്വിറ്റ് ചെയ്തു.
വിജയ് ദേവരകൊണ്ടയ്ക്കും സാമന്തക്കും പരിക്കുപറ്റി എന്ന വാര്‍ത്ത സത്യമല്ലെന്നും കശ്മീരില്‍ 30 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കി ഖുശി ടീം ഇന്നലെ ഹൈദരാബാദിലേക്ക് മടങ്ങിയെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ബിഎ രാജു ട്വിറ്ററില്‍ കുറിച്ചു.