വിജയ് ദേവരകൊണ്ട കാശ്മീരില്‍, ഇനി വരാനിരിക്കുന്നത് വ്യത്യസ്തമായ സിനിമകള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 14 മെയ് 2022 (10:07 IST)
വിജയ് ദേവരകൊണ്ട തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കശ്മീരിലാണ്.പരസ്പരം തികച്ചും വ്യത്യസ്തമായ സിനിമകളാണ് തനിക്ക് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു .


ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു സിനിമയ്ക്കായി കശ്മീരിലാണ് നടന്‍.സാമന്തയാണ് നായിക.
ഷൂട്ടിംഗ് വേഗത്തില്‍ പുരോഗമിക്കുന്നു ഹൈദരാബാദിലും വിശാഖപട്ടണത്തിലും ടീം ഷൂട്ട് ചെയ്യും.
ഇതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, വിജയ് വീണ്ടും പുരി ജഗന്നാഥിനൊപ്പം ജെജിഎം എന്ന ദേശഭക്തി ചിത്രത്തിനായി ഒന്നിക്കും. സൈനികനായി നടന്‍ വേഷമിടും. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അനന്യ പാണ്ഡേയ്ക്കൊപ്പമുള്ള പുരി ജഗന്നാഥിന്റെ ലിഗറിന്റെ ഷൂട്ടിംഗ് വിജയ് പൂര്‍ത്തിയാക്കി. ഈ വര്‍ഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തും,ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :