കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 മെയ് 2022 (17:15 IST)
ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറുക എന്നത് ചുരുക്കം നടീനടന്മാര്‍ക്ക് ലഭിച്ച ഭാഗ്യമാണ്. 'അര്‍ജ്ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ക്ക് തന്റെ പേര് പോലും അറിയില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നടന്റെ കുറിപ്പ് തുടങ്ങുന്നത്.അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹം എഴുതിയ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'എനിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ നിര്‍ത്തിയ ആള്‍ക്ക്, നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ക്കെന്റെ പേര് പോലും അറിയില്ലായിരുന്നു. ഇന്ന് എനിക്ക് വേണ്ടി നിങ്ങള്‍ ആര്‍ത്ത് വിളിക്കുന്നു, എനിക്ക് പിന്തുണ നല്‍കുന്നു, എനിക്ക് വേണ്ടി പോരാടുന്നു, എന്നില്‍ വിശ്വസിക്കുന്നു എന്നെ സ്‌നേഹം കൊണ്ട് മൂടുന്നു.
ഈ സ്‌നേഹം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരിക്കല്‍ ഞാന്‍ തിരികെ നല്‍കും- ആരോഗ്യത്തെയോടെയും സന്തോഷത്തോടെയും ഇരിക്കുക' - വിജയ് ദേവരക്കൊണ്ട കുറിച്ചു.