കാശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് ദേവരകൊണ്ടയും സാമന്തയും,'ഖുഷി' രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (10:08 IST)

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ഖുഷി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. കാശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും.
റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ശിവ നിര്‍വാണയാണ് നിര്‍വഹിക്കുന്നത്.

ഡിസംബര്‍ 23-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ്. ജയറാം, സച്ചിന്‍ ഖേദാകര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :