അനുബന്ധ വാര്‍ത്തകള്‍
- 'പൊലീസ് നോക്കി നിന്നു, അവര്‍ സാരി വലിച്ചൂരി എന്റെ മാറിടത്തില്‍ തട്ടി'; മറാത്തി നടിയുടെ വെളിപ്പെടുത്തല്‍
- ഇതാണ് ആസിഫ് അലിയുടെ കുടുംബം, നടന് പഠിച്ച കോളേജ് ഏതെന്ന് അറിയാമോ? ചിത്രങ്ങള്‍ കാണാം
- നിയമ കുരുക്കോ? പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യില്ലേ !
- കൗണ്ടര്‍ അറ്റാക്ക് എന്നാല്‍ ഇതാണ് !111 പന്തില്‍ 146 റണ്‍സ്,കിട്ടിയ അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി, സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
- മുണ്ട് മടക്കിയുടുത്ത് അനുമോള്‍,നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നടി
റോസാപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് വിജയ് ദേവരകൊണ്ട; വൈറലായി ഹോട്ട് ചിത്രം
സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ ഹോട്ട് ചിത്രം. തന്റെ പുതിയ സിനിമയായ ലൈഗറിന്റെ പോസ്റ്ററിലാണ് റോസാപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് വിജയ് നില്‍ക്കുന്നത്.
ഗ്ലൗസ് ധരിച്ച് റോസാപ്പൂക്കള്‍ കൊണ്ട് നഗ്‌നത മറച്ചുനില്‍ക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിലെ വാചകം. 'എന്റെ എല്ലാമെടുത്ത ചിത്രം. പ്രകടനപരമായും മാനസികമായും ശാരീരികമായും എനിക്ക് ഏറെ വെല്ലുവിളികള്‍ തന്ന വേഷം. ഞാന്‍ നിനക്ക് എല്ലാം തന്നു' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചിരിക്കുന്നത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഇതിഹാസ ബോക്സിങ് താരം മൈക്ക് ടൈസണ്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.